കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശിനികളാണ് അറസ്റ്റിലായത്.......
കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. ......
കൊല്ലം കടക്കലിൽ സിപിഎം- കോൺഗ്രസ് സംഘർഷം. സിപിഎം പ്രവർത്തകന് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്.......

കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്റെ മിന്നൽ പരിശോധന.
രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി.
ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന.
ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്.
ഈ ബസുകളിലെ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന.
ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹങ്ങൾ പിടിയിലായത്.
കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും നഗരത്തിലെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്നു ബസുകളും കോളേജുകളിലെക്ക് കുട്ടികളെ കൊണ്ടുപോയ രണ്ടു ബസുകളും വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുകയായിരുന്ന 10 ബസുകളുമാണ് പിടിച്ചെടുത്തത്.
കൊല്ലം ചിന്നക്കട, താലുക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ് സിഐ ഫയാസ്, ഈസ്റ് എസ്ഐ വിപിൻ, കിളികൊള്ളൂർ എസ്. ഐ ശ്രീജിത്ത്, ഇരവിപുരം എസ്.ഐ ജയേഷ് , ജൂനിയർ എസ്.ഐ. ......
പൂജയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശി പ്രസാദ് എന്ന അമ്പത്തിനാലുകാരനെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.......
കൊട്ടാരക്കര ശ്രീധരന് നായരുടെ മരുമകനും,കൊട്ടാരക്കര ബാറിലെ അഭിഭാഷകനുമായ അഡ്വ.......
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാ ദൗർബല്യം കോൺഗ്രസിനും യു.ഡി.എഫിനും വലിയ വെല്ലുവിളിയാകുന്നു. ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ 2026 മേയിൽ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിയുടെ സാധ്യതകളെ മങ്ങലേൽപ്പിക്കുന്നു. ......
നിയന്ത്രണം വിട്ട മിനിവാൻ ബസ് കാത്തുനിന്നവർക്കു നേരെ പാഞ്ഞുകയറി രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പനവേലിയില്ൽ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. ......
കൊല്ലം : കൊട്ടാരക്കര ഗാന്ധിമുക്കിൽ ഇന്നലെയാണ് സംഭവം നടന്നത്. റിട്ടയേർഡ് അദ്ധ്യാപികയായ സരസമ്മയാണ് മർദ്ദനത്തിനിരയായത്. 78 വയസാണ്.......
കൊല്ലം..തീരത്ത് മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലായ എം.എസ്.സി എൽസ 3-യെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുനരാരംഭിച്ചു. കപ്പലിൽ നിന്ന് എണ്ണയും കണ്ടെയ്നറുകളും മാറ്റാനുള്ള ദൗത്യത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 20 വിദഗ്ദ്ധർ അടങ്ങുന്ന ഒരു സംഘം കൊല്ലത്തെത്തി.
മുംബൈ ആസ്ഥാനമായുള്ള മെർക്ക് എന്ന കമ്പനിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ......